ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം
കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക് വിദ്യാര്‍ഥി പ്രതിഷേധം

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ തവനൂരിൽ നടത്തിയ പ്രതിഷേധം കേന്ദ്രകമ്മിറ്റിയംഗം പി ബിബിൻ രാജ് ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാർഥി പ്രതിഷേധം. ജില്ലയുടെ വിവിധയിടങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തവനൂരിൽ കേന്ദ്ര കമ്മിറ്റിയംഗം പി ബിബിൻ രാജ് ഉദ്ഘാടനംചെയ്തു. താനൂരില്‍ ജില്ലാ സെക്രട്ടറി എൻ ആദിൽ, മഞ്ചേരിയില്‍ ജില്ലാ പ്രസിഡന്റ് എം സുജിൻ, മങ്കടയില്‍ സംസ്ഥാന കമ്മിറ്റിയംഗം അബു ഉനൈസ്, വള്ളിക്കുന്നില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി ഗോകുൽ, അരീക്കോട് ജില്ലാ വൈസ് പ്രസിഡന്റ് പി പി സിമി മറിയം, പൊന്നാനിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് രോഹിത്, പെരിന്തൽമണ്ണയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി രതീഷ്, നിലമ്പൂരില്‍ ഡാനിഷ് അബ്ദുള്ള, വണ്ടൂരില്‍ അജിൻ ബെനഡിക്ട്, എടപ്പാളില്‍ ടി സത്യൻ, എടക്കരയില്‍ എ അനസ്, വേങ്ങരയില്‍ മുഹമ്മദ് ഹാഫിൽ, കൊണ്ടോട്ടിയില്‍ മുഹമ്മദ് സിയാദ്, തിരൂരങ്ങാടിയില്‍ നിയാസ് തയ്യിൽ, തിരൂരില്‍ ആയിഷ സന, വളാഞ്ചേരിയില്‍ ഇ തേജനന്ദ എന്നിവര്‍ ഉദ്ഘാടനംചെയ്തു.








0 comments