കടലാസിലെ അറിവിന് മരണമില്ല

ജില്ലാതല വായന പക്ഷാചരണം മഞ്ചേരിയിൽ കവി മണമ്പൂർ രാജൻബാബു ഉദ്ഘാടനംചെയ്യുന്നു
മഞ്ചേരി
കടലാസിലെ അറിവിന് മരണമില്ലെന്നും വായന ഒരു സംസ്കാരമായി എന്നും നിലനിൽക്കുമെന്നും കവി മണമ്പൂർ രാജൻബാബു പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷൻ, ജില്ലാ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പി എൻ പണിക്കർ ഫൗണ്ടേഷൻ ഓഫീസ് എന്നിവരുടെ സഹകരണത്തോടെ മഞ്ചേരി എച്ച്എംവൈ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്ന വായന പക്ഷാചരണത്തിന്റെ ജില്ലാതല പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ കെ ബാലചന്ദ്രൻ അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസി. എഡിറ്റർ ഐ ആർ പ്രസാദ് വായനദിന സന്ദേശം നൽകി. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോര്‍ഡിനേറ്റർ എ ഷഫ്ന വായനദിന പ്രതിജ്ഞ ചൊല്ലി. ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി കെ ജാഫർ, ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശിവകുമാർ പുറ്റാനിക്കാട്, എച്ച്എംവൈ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി കെ സാലിഹ്, പ്രധാനാധ്യാപകൻ അൻവർ സക്കീൽ, എം മുജീബ്, പിടിഎ പ്രസിഡന്റ് സക്കീർ വല്ലാഞ്ചിറ, ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ടി ഫാറൂഖ് എന്നിവർ സംസാരിച്ചു.
0 comments