നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് അവധി

പ്രതീകാത്മക ചിത്രം
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പ്/ഓഫീസ് മേധാവിമാർക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാവിലെ മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് പോളിംഗ് സാധനങ്ങൾ സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നതുവരെയാണ്.
0 comments