Deshabhimani

അനിവാര്യമായ യുദ്ധവും 
യുദ്ധാസക്തിയും ഒന്നല്ല: എം സ്വരാജ്

സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന സി കെ ബാലന്റെ ഒന്നാം ചരമവാർഷിക ഭാഗമായി പരപ്പനങ്ങാടിയിൽ നടന്ന അനുസ്മരണ സമ്മേളനം 
സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on May 15, 2025, 12:15 AM | 1 min read

പരപ്പനങ്ങാടി

അനിവാര്യമായ യുദ്ധവും യുദ്ധാസക്തിയും ഒന്നല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന സി കെ ബാലന്റെ ഒന്നാം ചരമവാർഷിക ഭാഗമായി പരപ്പനങ്ങാടിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്. ലോകത്തിന്റെ പലഭാഗങ്ങളിലും സവിശേഷകരമായ സാഹചര്യങ്ങളാണ്. ചില രാജ്യങ്ങൾ അനിവാര്യമായ യുദ്ധങ്ങളിലേക്ക് എടുത്തെറിയപ്പെടും. അങ്ങനെ വരുമ്പോഴും സമാധാനത്തിനുവേണ്ടി ദാഹിക്കുന്നവരായിരിക്കണം മനുഷ്യർ. യുദ്ധത്തിൽ വിജയികളില്ല. ഹിറ്റ്‌ലറെ തോൽപ്പിച്ച് വിജയികളായ സോവിയറ്റ് യൂണിയന് നഷ്ടമായത് രണ്ടരക്കോടി ജനങ്ങളെയാണ്. ഇന്ത്യൻ സർക്കാർ തീരുമാനിച്ചത് പാകിസ്ഥാൻ താവളമാക്കിയ ഭീകരവാദികളുടെ പരിശീലനകേന്ദ്രം തകർക്കണമെന്നാണ്. പാകിസ്ഥാനോട് യുദ്ധം പ്രഖ്യാപിക്കണമെന്നല്ല. അതാണ് സൈനിക നടപടി. ഇതിന് എല്ലാ പാർടികളും പിന്തുണ നൽകി. ഭീകരവാദം തുടച്ചുനീക്കേണ്ടതാണ്. നാളെ അത്തരമൊരു ഭീഷണിയുണ്ടാകാൻ പാടില്ല. യുദ്ധമെന്നത് സാമ്രാജ്യത്വത്തിന്റെയും ആയുധവിപണിയുടെയും മോഹമാണ്. സമൂഹത്തിൽ യുദ്ധജ്വരം പടർന്നുപിടിക്കുകയാണ്. യുദ്ധാസക്തിയുടെ മുന്നിൽ മാധ്യമങ്ങളും നവമാധ്യമങ്ങളുമാണ്. യുദ്ധം ദുരിതമല്ലാതെ മറ്റെന്തെങ്കിലും സമ്മാനിച്ചിട്ടുണ്ടോ–- സ്വരാജ് ചോദിച്ചു. സിപിഐ എം തിരൂരങ്ങാടി ഏരിയാ സെക്രട്ടറി തയ്യിൽ അലവി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ടി എം സിദ്ദീഖ്, ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റിയംഗം കെ കെ ജയചന്ദ്രൻ സ്വാഗതവും കെ ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home