Deshabhimani

തദ്ദേശ വകുപ്പ് ജീവനക്കാര്‍ പ്രതിഷേധിച്ചു

മലപ്പുറം തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിനുമുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം 
എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വിജയകുമാര്‍ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിനുമുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം 
എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വിജയകുമാര്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 13, 2025, 12:30 AM | 1 min read

മലപ്പുറം

തദ്ദേശ ഭരണ വകുപ്പ് ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവ ഏകീകൃതമാക്കുക, ഇന്റർ ട്രൻസ്ഫറബിലിറ്റിയുടെ ഭാഗമായി ശമ്പളം മുടങ്ങിയ ജീവനക്കാർക്ക് ഉടൻ ശമ്പളം ലഭ്യമാക്കുക, പ്രമോഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മലപ്പുറം തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിനുമുമ്പിൽ നടന്ന പ്രകടനവും യോഗവും എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി എം വി വിനയൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ രാജേഷ്, ഡോ. പി സീമ, അസീന ബീഗം, എം മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home