2918 തീർഥാടകർ മക്കയിലെത്തി

ഹജ്ജ്
കരിപ്പൂർ
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്രതിരിച്ച 2918 തീർഥാടകർ മക്കയിലെത്തി. 2158 സ്ത്രീകളും 760 പുരുഷൻമാരും. ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേർകൂടി യാത്ര തിരിക്കും. കരിപ്പൂരിൽനിന്നും മൂന്ന്, കണ്ണൂരിൽനിന്നും രണ്ടുവീതം വിമാനങ്ങളാണ് പുറപ്പെടുക. കരിപ്പൂരിൽനിന്നും പുറപ്പെടുന്ന വിമാനത്തിൽ 89 പുരുഷന്മാരും 84 സ്ത്രീകളും രാവിലെ 7.40ന് പുറപ്പെടുന്ന ഐഎക്സ് 3029 നമ്പർ വിമാനത്തിൽ 173 സ്ത്രീകളും വൈകിട്ട് 4.5ന് പുറപ്പെടുന്ന ഐഎക്സ് 3039 നമ്പർ വിമാനത്തിൽ 76 പുരുഷന്മാരും 97 സ്ത്രീകളുമാണ് യാത്രയാവുക. രാവിലെ 7.40ന് പുറപ്പെടുന്ന വിമാനത്തോടെ കരിപ്പൂരിൽനിന്നും സ്ത്രീകൾക്കുമാത്രമായുള്ള സർവീസുകൾ പൂർത്തിയാവും. കണ്ണൂരിൽനിന്നും ബുധനാഴ്ച രണ്ട് വിമാനങ്ങളാണ് സർവീസ് നടത്തുക. പുലർച്ചെ നാലിന് പുറപ്പെടുന്ന വിമാനത്തിൽ 45 പുരുഷന്മാരും 126 സ്ത്രീകളും രാത്രി 7.25ന് പുറപ്പെടുന്ന വിമാനത്തിൽ 31 പുരുഷന്മാരും 138 സ്ത്രീകളുമാണ് യാത്രയാവുക. നെടുമ്പാശേരിയിൽ നിന്ന് വിമാനം 16ന് കൊച്ചി വിമാനത്താവളംവഴിയുള്ള യാത്ര 16ന് ആരംഭിക്കും. വൈകിട്ട് 5.55നാണ് ആദ്യ വിമാനം പുറപ്പെടുക. സൗദി എയർലൈൻസിന്റെ 289 പേർക്ക് സഞ്ചരിക്കാവുന്ന 21 വിമാനങ്ങളാണ് കൊച്ചിയിൽനിന്ന് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
0 comments