സമരം തള്ളിയവർക്ക് അഭിവാദ്യം: എഫ്എസ്ഇടിഒ

പണിമുടക്ക് തള്ളിക്കളഞ്ഞ ജീവനക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തില്‍ മലപ്പുറം സിവില്‍സ്റ്റേഷനില്‍ നടത്തിയ പ്രകടനം
മലപ്പുറം
ആനുകൂല്യങ്ങൾ അനുവദിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പ് വകവയ്ക്കാതെ കക്ഷിരാഷ്ട്രീയ സങ്കുചിത താൽപ്പര്യങ്ങളുടെ പേരിൽ ഒരുവിഭാഗം ആഹ്വാനംചെയ്ത പണിമുടക്ക് സമരം തള്ളിയ ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ പ്രകടനം നടന്നു.
ഭരണ സ്വാധീനം ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണിമുടക്ക് വിജയിപ്പിക്കാൻ ചില സ്ഥാപനമേധാവികൾ വഴിവിട്ട് ശ്രമിക്കുകയുണ്ടായി. ഇതിനെ അതിജീവിച്ചാണ് കേരളത്തിലെ ജീവനക്കാരും അധ്യാപകരും അനാവശ്യവും സങ്കുചിത രാഷ്ട്രീയ പ്രേരിതവുമായ പണിമുടക്ക് തള്ളിയത്.
പണിമുടക്ക് സമരം തള്ളിയ ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച് മലപ്പുറത്ത് നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് പുത്തൻമഠത്തിൽ അധ്യക്ഷനായി. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ വി കെ രാജേഷ് സ്വാഗതവും വി കെ വിജയൻ നന്ദിയും പറഞ്ഞു. പൊന്നാനിയിൽ പി കെ സുഭാഷ്, സുരേഷ് കൊളശേരി, കെ പി അരുൺലാൽ, തിരൂരിൽ വി പി സിനി, ടി വി ദിനേഷ്, സി എൻ മിലാഷ് തിരൂരങ്ങാടിയിൽ പി മോഹൻദാസ്, കെ സി അഭിലാഷ് കൊണ്ടോട്ടിയിൽ എം പ്രഹ്ലാദകുമാർ, സന്തോഷ്‌കുമാർ തേറയിൽ പെരിന്തൽമണ്ണയിൽ ടി കെ ഷമീർബാബു, സി ടി വിനോദ്, ടി നാരായണൻകുട്ടി നിലമ്പൂരിൽ കെ അനീഷ്, സൈജോ ജോസഫ്, കെ വി സജനി എന്നിവർ സംസാരിച്ചു.
Related News

0 comments