മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലംമാറ്റല്‍
ജീവനക്കാരുടെ പ്രതിഷേധം ഫലംകണ്ടു

മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് നടത്തിയ പ്രകടനം
മലപ്പുറം
സംസ്ഥാനത്ത് പുതിയ സർക്കാർ നിലവിൽ വരുന്നതിനു മുമ്പ് സഹകരണ വകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാക്കിയ സ്ഥലംമാറ്റത്തിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ പ്രതിഷേധം ഫലംകണ്ടു. പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് 2017ൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കിയ സർക്കുലറിലെ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് നടപടികള്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സഹകരണ ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരെ ജില്ലയില്‍ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയാണ് ഉത്തരവിറക്കിയത്. വിരമിക്കൽ പരിരക്ഷ ഉള്ളവരെയും സ്ത്രീകളെയും സംവരണ സംരക്ഷണമുള്ളവരെയും പരിഗണിച്ചില്ല. പ്രതിഷേധത്തെ തുടർന്ന് പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ സ്ഥലംമാറ്റം റദ്ദാക്കി.
സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എൻ കെ ശിവശങ്കരൻ ഉദ്ഘാടനംചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് ഡോ. പി സീമ, യൂണിയൻ ജില്ലാ ട്രഷറർ വി വിജിത്ത്, എം മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു.








0 comments