സി സോൺ കലോത്സവം ഇന്ന് സമാപിക്കും
മുന്നേറി മമ്പാട്

തിരുവാതിരകളിയിൽ ഒന്നാംസ്ഥാനം നേടിയ എംഇഎസ് മമ്പാട് കോളേജ് ടീം
കൊണ്ടോട്ടി
സി സോൺ കലോത്സവം നാലാം ദിനം പിന്നിടുമ്പോൾ 156 പോയിന്റുമായി മമ്പാട് എംഇഎസ് കോളേജ് മുന്നിൽ. 75 വിഭാഗത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് മമ്പാട് ഒന്നാംസ്ഥാനത്തെത്തിയത്. 139 പോയിന്റുമായി കലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് രണ്ടാംസ്ഥാനത്തും 128 പോയിന്റുമായി പിഎസ്എംഒ കോളേജ് തിരൂരങ്ങാടി മൂന്നാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ കൊണ്ടോട്ടി ഇഎംഇഎ കോളേജ് (65 പോയിന്റ്)ആണ് നാലാം സ്ഥാനത്ത്.
ബുധനാഴ്ച 14 ഇനങ്ങൾകൂടി പൂർത്തിയായി. ബാക്കിയുള്ള 21 ഇനങ്ങൾ വ്യാഴാഴ്‌ച പൂർത്തിയാകുന്നതോടെ കലോത്സവം സമാപിക്കും.
Related News

0 comments