പണിമുടക്ക് ഓഫീസുകളെ ബാധിച്ചില്ല

പണിമുടക്കിനെ അവഗണിച്ച് തദ്ദേശഭരണ ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ജീവനക്കാര്‍ ജോലിക്കെത്തിയപ്പോള്‍
മലപ്പുറം
ഒരുവിഭാഗം പ്രഖ്യാപിച്ച പണിമുടക്ക് തള്ളി ജീവനക്കാരുടെ സമൂഹം. ജില്ലയിൽ പണിമുടക്ക് സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചില്ല. കേന്ദ്രം സൃഷ്‌ടിക്കുന്ന സാമ്പത്തിക ഞെരുക്കത്തിനിടയിലും ആനുകൂല്യങ്ങൾ അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. എന്നാൽ സർക്കാർ നൽകിയ ഉറപ്പും സാമ്പത്തിക ഞെരുക്കവും അവഗണിച്ചാണ് ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്. എന്നാൽ ഇതിനെ പൂർണമായും തള്ളുന്ന കാഴ്‌ചയാണ് ജില്ലയിലെ സർക്കാർ ഓഫീസുകളിൽ എങ്ങും കണ്ടത്.
ജില്ലയിലെ പഞ്ചായത്ത് വകുപ്പിൽ ആകെയുള്ള 2751ൽ 279 പേരും ട്രഷറി വകുപ്പിൽ 270ൽ 23, എയ്ഡഡ് കോളേജുകളിൽ 484ൽ 38, ജില്ലാ പിഎസ് സി ഓഫീസിൽ 51ൽ 13, സർക്കാർ കോളേജ് അധ്യാപകരിൽ 245ൽ രണ്ടും പേരും കലിക്കറ്റ് സർവകലാശാലയിൽ 1392ൽ 244 പേരും അധ്യാപകമേഖലയിൽനിന്ന് 27,001 ൽ 2162 പേരുംമാത്രമാണ് പണിമുടക്കിയത്. ജില്ലയിലെ എല്ലാ സ്‌കൂളുകളും തടസ്സമില്ലാതെ പ്രവർത്തിച്ചു. ജില്ലയിലെ സർക്കാർ ഓഫീസുകൾ സുഗമമായി പ്രവർത്തിച്ചു. നിശ്ചയിച്ച അഭിമുഖങ്ങൾ, പരീക്ഷകൾ, മറ്റു പരിപാടികളെല്ലാം തടസ്സമില്ലാതെ നടന്നു.
Related News

0 comments