വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള: പെൺകുട്ടികൾക്കുള്ള സിയറ്റ് തൊഴിൽമേള 11ന്

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി പോളിടെക്നിക് ഡിപ്ലോമ, ബിഎസ്സി ഡിഗ്രി എന്നിവ കഴിഞ്ഞ പെൺകുട്ടികൾക്കായി സിയറ്റ് തൊഴിൽമേള സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 11ന് ഒൺലൈനായാണ് അഭിമുഖം നടത്തുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിലോ തങ്ങളുടെ ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനിലോ നേരിട്ടെത്തി ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കണം. അസോസിയേറ്റ് ട്രെയിനി ഒഴിവിലേക്ക് ചെന്നൈയിലാണ് നിയമനം. 300 ഒഴിവുകളാണുള്ളത്. 25 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. 16805 രൂപയാണ് ശമ്പളം. പ്രവൃത്തിപരിചയം നിർബന്ധമില്ല. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 7012538517 എന്ന നമ്പറിൽ ബന്ധപ്പെടുക.
Related News

0 comments