Deshabhimani

വെയിൽപ്പൂക്കൾ വേനൽക്യാമ്പ് സമാപിച്ചു

Bharanikavu Block Panchayat President S Rajani inaugurates the concluding session of the Veilpookkal Summer Camp

വെയിൽപ്പൂക്കൾ വേനൽക്യാമ്പിന്റെ സമാപന സമ്മേളനം ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
എസ്‌ രജനി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 01, 2025, 02:30 AM | 1 min read

ചാരുംമൂട്

മൂന്നുദിവസമായി നൂറനാട് സിബിഎം സ്‌കൂളിൽ നടന്ന കുട്ടികളുടെ വേനൽക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി ഉദ്ഘാടനംചെയ്‌തു. പിടിഎ വൈസ്‌പ്രസിഡന്റ് എ നസീർ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് എ മണികണ്ഠൻ, മാനേജർ ഇൻ ചാർജ് പി ആർ കൃഷ്‌ണൻനായർ, സ്‌കൂൾ പ്രഥമാധ്യാപിക ആർ സജിനി, ക്യാമ്പ് ഡയറക്‌ടർ ആർ സന്തോഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ഫോക്‌ലോർ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ, സംരംഭകയായ ആർ ഷീജ, ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ ടി ആർ വിജയകുമാർ, ശ്രീകുമാർ ശാസ്‌താംകോട്ട, ശിൽപ്പി രാജീവ് കോയിക്കൽ, നാടകപ്രവർത്തകൻ നൂറനാട് സുകു, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയംഗം ടി എസ് രാജ്കുമാര്‍ എന്നിവർ ക്ലാസുകൾ നയിച്ചു. അസിസ്‌റ്റന്റ് എക്‌സൈസ് കമീഷണർ പി അൻവർ സാദത്തിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസോടെയാണ്‌ ക്യാമ്പ്‌ സമാപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home