Deshabhimani

ടി പി ഗോപാലന് നാടിന്റെ അന്ത്യാഞ്‌ജലി

CPI(M) District Secretary R Nassar pays last respects to TP Gopalan

സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ടി പി ഗോപാലന്റെ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on May 01, 2025, 02:30 AM | 1 min read

മാവേലിക്കര

അന്തരിച്ച സിപിഐ എം നേതാവ് മാങ്കാംകുഴി വെട്ടിയാർ തെക്ക് തടത്തിൽ തെക്കതിൽ ടി പി ഗോപാലന് നാടിന്റെ അന്ത്യാഞ്‌ജലി. ബുധൻ പുലർച്ചെയായിരുന്നു അന്ത്യം. നേതാക്കൾ ചേർന്ന് മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജി ഹരിശങ്കർ, കെ രാഘവൻ, എം സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ മധുസൂദനൻ, കോശി അലക്‌സ്‌, ലീല അഭിലാഷ്, ജി രാജമ്മ, എം എസ് അരുൺകുമാർ എംഎൽഎ, മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ് എന്നിവരടക്കം നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. മാങ്കാംകുഴി ലോക്കൽ സെക്രട്ടറി ടി യശോധരന്റെ അധ്യക്ഷതയിൽ അനുശോചനയോഗം ചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Home