ക്ലാസുകള്‍ തുടങ്ങിയിട്ടും വിതരണം പൂര്‍ത്തിയായില്ല
ഇനിയും കിട്ടാനുണ്ട് 3.21 ലക്ഷം പാഠപുസ്‍തകം


സ്വന്തം ലേഖകൻ
Published on Jun 10, 2026, 02:00 AM | 1 min read
ആലപ്പുഴ
സ്‍കൂളുകള്‍ തുറന്ന് ദിവസങ്ങളായിട്ടും പുതിയ അധ്യയന വർഷത്തെ പാഠപുസ്‍തക വിതരണം ജില്ലയിൽ പൂര്‍ത്തിയായില്ല. 3.21 ലക്ഷം പുസ്‍തകം ഇനിയും കിട്ടാനുണ്ട്. എൽപി, യുപി ക്ലാസുകളിലേക്കുള്ള പുസ്‌തകങ്ങളാണ് കിട്ടാനുള്ളവയിൽ കൂടുതലും. മേയ് 29-ന് മുമ്പായി വിതരണം പൂർത്തിയാക്കാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ പുസ്തകമെത്താൻ വൈകിയത് വിതരണത്തെ ബാധിച്ചു. സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വലിയ അലംഭാവമാണ് അധികൃതർ പുലർത്തിയത്. ജില്ലയിലേക്ക് ആകെ വേണ്ടത് 16.06 ലക്ഷം പുസ്‍തകമാണ്. 12.08 ലക്ഷം പുസ്തകങ്ങള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‍കൂളുകളിലേക്കും 24,412 എണ്ണം അൺ എയ്ഡഡ് സ്‍കൂളുകളിലേക്കുമാണ് വിതരണം ചെയ്തത്. ആലപ്പുഴ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‍കൂളിലെ ജില്ലാ ഹബ്ബിലൂടെയാണ് വിതരണം നടക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിലുള്ളപ്പോൾ എല്ലാ വർഷവും കൃത്യമായി പാപുസ്‍തകം വിതരണം ചെയ്‍തിരുന്നു. പുതിയ യുഡിഎഫ് സര്‍ക്കാർ ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്തെപോലെ അലംഭാവം പുലര്‍ത്തിയാൽ വരുംവർഷങ്ങളിൽ പുസ്‍തക വിതരണം കൃത്യമായി നടക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും.










0 comments