താക്കീതായി വിദ്യാർഥി സമരം
പരീക്ഷകളിലെ ക്രമക്കേട് എസ്‌എഫ്‌ഐ പ്രതിഷേധം

നീറ്റ്- സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ ചാരുംമൂട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
നീറ്റ്- സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ ചാരുംമൂട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് അരുൺ അശോകൻ അധ്യക്ഷനായി.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് മേഘ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് മഹേഷ്, ഏരിയ സെക്രട്ടറി ഹരികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിൻ, എസ് ജെ ഫാത്തിമ, ഏരിയ കമ്മിറ്റി അംഗങ്ങളായ അർഷിദ്,രഹ്ന, ശ്രീഹരി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അഷ്കർ, ബ്ലോക്ക് ട്രഷറർ അഖിൽ ജി കൃഷ്ണൻ എന്നിവർ സംസാരിച്ചു.








0 comments