പുളിങ്കുന്നിൽ എൽഡിഎഫ് ജാഥ

കിഴക്കരിയിൽ പ്രചാരണ കാൽനടജാഥ ഏരിയ സെക്രട്ടറി സി പി ബ്രീവൻ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
എൽഡിഎഫ് പുളിങ്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ എം ഏരിയ കമ്മറ്റി അംഗം പ്രസാദ് ബാലകൃഷ്‌ണൻ ക്യാപ്റ്റനായ ജാഥ മാടമ്പാക്കയിൽ ഏരിയ കമ്മിറ്റി അംഗം എൻ പി വിൻസെന്റ് ഉദ്ഘാടനംചെയ്‌തു. ഇഗ്നനേഷ്യസ് അധ്യക്ഷനായി. കീഴക്കരിയിൽനിന്ന് ആരംഭിച്ച ജാഥ ഏരിയ സെക്രട്ടറി സി പി ബ്രീവൻ ഉദ്ഘാടനംചെയ്‌തു. എ ജി ഷാജി അധ്യക്ഷനായി. സമാപനസമ്മേളനം പുളിങ്കുന്ന് ന്യൂബാസാറിൽ ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സാജൻ സെബാസ്‌റ്റ്യൻ ഉദ്ഘാടനംചെയ്‌തു. സ്വീകരണകേന്ദ്രങ്ങളിൽ ജോസ് തോമസ്, പി കെ പൊന്നപ്പൻ, തോമസ് പൈലി, ബിജു മാത്യു, കെ എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.








0 comments