പാവങ്ങളെ ചേർത്തുപിടിക്കുന്നത്‌ എൽഡിഎഫ്‌: ബിനോയ്‌ വിശ്വം

LDF Cherthala Municipality Election Committee

എൽഡിഎഫ്‌ ചേർത്തല നഗരസഭ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണയോഗം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം 
ഉദ്‌ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Dec 03, 2025, 12:01 AM | 1 min read

ചേർത്തല

പാവപ്പെട്ടവരെ ചേർത്തുപിടിക്കുന്നതാണ്‌ എൽഡിഎഫിന്റെ രാഷ്‌ട്രീയമെന്ന്‌ സർക്കാർ സാധ്യമാക്കിയ അതിദാരിദ്ര്യ നിർമാർജനം ആവർത്തിച്ച്‌ തെളിയിച്ചെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. അവിടെയും അവസാനിപ്പിക്കാതെ ദാരിദ്ര്യം ഇല്ലാതാക്കുകയാണ്‌ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ്‌ ചേർത്തല നഗരസഭ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി നേതൃത്വത്തിൽ കൊയ്‌ത്തുരുത്തിവെളിയിൽ ചേർന്ന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ​ നേരത്തെ എൽഡിഎഫ്‌ സർക്കാർ പെൻഷൻ ഏർപ്പെടുത്തിയപ്പോൾ പെൻഷൻ സർക്കാരെന്നും കോവിഡ്‌ സമയത്ത്‌ കിറ്റ്‌ നൽകിയപ്പോൾ കിറ്റ്‌ സർക്കാരെന്നുമാണ്‌ കോൺഗ്രസ്‌ ആക്ഷേപിച്ചത്‌. സാമൂഹ്യപരിഷ്‌കർത്താക്കളുടെയും സകല മതങ്ങളുടെയും സന്ദേശം ഉൾക്കൊള്ളുന്നതാണ്‌ എൽഡിഎഫ്‌ രാഷ്‌ട്രീയം. വിശപ്പിന്‌ അവരെല്ലാം അഭിസംബോധനചെയ്‌തിട്ടുണ്ട്‌. കേരളം അടിസ്ഥാനസ‍ൗകര്യ രംഗത്ത്‌ വൻമുന്നേറ്റമാണ്‌ കഴിഞ്ഞ ഒന്പതരവർഷം കൈവരിച്ചത്‌. പണം സമാഹരിക്കാൻ കിഫ്‌ബിയെ പ്രയോജനപ്പെടുത്തി. കേരളത്തിന്റെ വികസനം കേന്ദ്രസർക്കാരിനും ബിജെപിക്കും സഹിക്കുന്നില്ല. അതാണ്‌ ഇഡിയെ ഉപയോഗിച്ച്‌ ഓലപ്പാന്പ്‌ കാട്ടുന്നത്‌. തെരഞ്ഞെടുപ്പാകുന്പോൾ ഇ‍ൗ പരിപാടി കേരളത്തിൽ പതിവായി. ശബരിമലയിലെ സ്വർണാപഹരണത്തിൽ ഉത്തരവാദികൾ ആരായാലും എൽഡിഎഫ്‌ സർക്കാർ കർക്കശമായ നടപടി സ്വീകരിക്കും. ​ നഗരസഭയിലെ സ്ഥാനാർഥികൾക്ക്‌ സ്വീകരണംനൽകി. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ അധ്യക്ഷനായി. സെക്രട്ടറി പി ഷാജിമോഹൻ സ്വാഗതംപറഞ്ഞു. കെ പ്രസാദ്‌, എ എം ആരിഫ്‌, ടി ജെ ആഞ്ചലോസ്‌, ബി വിനോദ്‌, ടി ടി ജിസ്‌മോൻ, എസ്‌ സോളമൻ, സോളമൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home