ലാബും കുടുംബാരോഗ്യ കേന്ദ്രവും തുറന്നു

ചെങ്ങന്നൂർ
തിരുവൻവണ്ടൂർ ഇരമല്ലിക്കരയിൽ പുതിയതായി നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രവും ലാബും മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തു. 91 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച പുതിയ ആശുപത്രി കെട്ടിടത്തിൽ പാലിയേറ്റീവ് കെയർ, ലാബ് സൗകര്യം, പുതിയ ഒ പി ബ്ലോക്കിൽ കൺസൾട്ടേഷൻ റൂമുകൾ, വെയ്റ്റിങ് ഏരിയ, ഒ പി രജിസ്ട്രേഷൻ, പ്രീ ചെക്ക് അപ്പ്, ഒബ്സെർവേഷൻ, ഇൻജെക്ഷൻ, നെബുലൈസഷൻ, നഴ്സസ് സ്‌റ്റേഷൻ, ഇമ്മ്യൂണൈസേഷൻ റൂം, ലാബ്, ശുചി മുറി എന്നിവ നിർമിച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. നൂറുകോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ജില്ലാ ആശുപത്രിയും താലൂക്ക് ആയുർവേദ ആശുപത്രിയും ഉൾപ്പെടെ ചെങ്ങന്നൂരിലെ എല്ലാ സർക്കാൻ ആശുപത്രികൾക്കും ആധുനിക സൗകര്യങ്ങളോടെ കെട്ടിടങ്ങൾ നിർമിച്ചെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എൻഎച്ച്എം ഡിപിഎം കോശി സി പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. ഡിഎംഒ ജമുന വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം, ബീന ബിജു, വത്സല മോഹൻ, മനു തെക്കേടത്ത്, കെ ആർ രാജ്കുമാർ, ഗീത സുരേന്ദ്രൻ, നിഷ ടി നായർ, ഷാജി കുതിരവട്ടം, ഹരികുമാർ മൂരിത്തിട്ട, സജി വെള്ളവന്താനം, റെജി ആങ്ങയിൽ, മോൻസി കുതിരവട്ടം എന്നിവർ സംസാരിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി സജൻ സ്വാഗതവും മെഡിക്കൽ ഓഫീസർ എസ് സുനിത നന്ദിയും പറഞ്ഞു.
0 comments