പ്ലസ്‌വൺ ഏകജാലക പ്രവേശനം
കെഎസ്‌ടിഎ സഹായകേന്ദ്രം തുറന്നു

പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനുള്ള കെഎസ്‌ടിഎ ഹെൽപ്പ് ഡെസ്‌ക് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിന് മുന്നോടിയായി കുട്ടികൾക്ക് കോഴ്സുകൾ തെരഞ്ഞെടുക്കാൻ പരിശീലനവും ജില്ലാതല ഏകജാലകം ഹെൽപ്പ്ഡെസ്‌കും ആരംഭിച്ചു. മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് സി ജ്യോതികുമാർ അധ്യക്ഷനായി. പി ഡി ജോഷി, എസ് സത്യജ്യോതി, കെ അനിൽകുമാർ, മുനീർമോൻ, ജിജീഷ്‌കുമാർ, കെ ഷാജി, പ്രിൻസിപ്പൽ ഡോ. മുകുന്ദൻനായർ, പിടിഎ പ്രസിഡന്റ് എസ് അഷ്റഫ് എന്നിവർ സംസാരിച്ചു.
0 comments