സ്‌മരണയിൽ ജ്വലിച്ച് കെ ജെ ജോസഫ്, ടി കെ വാസു

കെ ജെ ജോസഫ്, ടി കെ വാസു രക്തസാക്ഷിത്വത്തിന്റെ 50–-ാം വാർഷികത്തിൽ രക്തസാക്ഷികൾ സഹദേവന്റെയും എം ആർ മനോഹരന്റെയും സ്മൃതിമണ്ഡപത്തിൽനിന്ന് ഒപ്പ് ലേവ് അക്കാദമിയിലെ അത്ലീറ്റുകൾ കൊണ്ടുവന്ന ദീപശിഖ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കുന്നു

സ്വന്തം ലേഖകൻ
Published on Mar 27, 2025, 02:30 AM | 2 min read
തകഴി
കെ ജെ ജോസഫിന്റെയും ടി കെ വാസുവിന്റെയും 50-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ദീപശിഖ പ്രയാണവും സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു. രക്തസാക്ഷി സഹദേവന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. ഒപ് ലേവ് അക്കാദമിയിലെ കായിക താരങ്ങൾ റിലേയായി കൊണ്ടുവന്നു. കെ ജെ ജോസഫിന്റെയും ടി കെ വാസുവിന്റെയും സ്മൃതിമണ്ഡപത്തിൽ എത്തിച്ച ദീപശിഖ സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഏറ്റുവാങ്ങി സ്ഥാപിച്ചു. ഇരുവരും കൊലചെയ്യപ്പെട്ട പുത്തൻതുരം പാടശേഖരത്തിലെ വയൽവരമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽനിന്ന് ദിനാചരണ കമ്മറ്റി പ്രസിഡന്റ് എം സി പ്രസാദ് കൈമാറിയ രക്തപതാക കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ ഏറ്റുവാങ്ങി വാഹനജാഥയായി കൊണ്ടുവന്ന് രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്തി. തുടർന്ന് ‘സ്വത്വരാഷ്ട്രീയവും വർഗസമര പോരാട്ടങ്ങളും’ എന്ന വിഷയത്തിൽ നടന്ന സാംസ്കാരിക സായാഹ്നം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. എസ് സുധിമോൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സി കെ സദാശിവൻ വിഷയം അവതരിപ്പിച്ചു. രക്തസാക്ഷി കുടുംബാംഗങ്ങളെയും മുൻകാല പ്രവർത്തകരെയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത ആദരിച്ചു. രക്തസാക്ഷികളായ ടി കെ വാസുവിന്റെ സഹോദരപുത്രൻ കെ ആർ അഭിലാഷ്, സഹദേവന്റെ മകൻ ഗോപാലകൃഷ്ണൻ, ആദ്യകാല പ്രവർത്തകരായ പി കെ മാധവൻ, സി കെ അപ്പുക്കുട്ടൻ, ഡി കൃഷ്ണൻകുട്ടി, കെ എം സുഗതപണിക്കർ, പി എ ജോയി തുടങ്ങിയവരെയാണ് ആദരിച്ചത്. മത്സരവിജയികൾക്ക് സമ്മാനം നൽകി. കലാകായിക പ്രതിഭകളെ അനുമോദിച്ചു. പഞ്ചായത്ത് അംഗം എ ഡി ആന്റണി രചിച്ച രക്തസാക്ഷി അനുസ്മരണഗാനം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം സത്യപാലൻ, ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, എ ഡി കുഞ്ഞച്ചൻ, ജോസ് തോമസ്, വി ശശീന്ദ്രബാബു, വിശ്വൻ പടനിലം, ബിച്ചു എക്സ് മലയിൽ, എം സി പ്രസാദ്, പി രതീശൻ, കെ എ പ്രമോദ്, വി ടി വിജയപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
0 comments