കെജിഒഎ ജില്ലാ സമ്മേളനം തുടങ്ങി പ്രതിനിധി സമ്മേളനം ഇന്ന്

കെജിഒഎ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ശനിയാഴ്‌ച വൈകിട്ട് ആലൂക്കാസ് ഗ്രൗണ്ടിൽ പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് റെനി സെബാസ്റ്റ്യൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം ഷാജഹാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സിജി സോമരാജൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു, എ പി അജിത് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ അജയ സുധീന്ദ്രൻ സ്വാഗതവും ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം നടക്കുന്ന കയർ ക്രാഫ്റ്റ് കൺവൻഷൻ സെന്ററിൽ ജില്ലാ പ്രസിഡന്റ് ജെ പ്രശാന്ത് ബാബു പതാക ഉയർത്തി. തുടർന്ന് ചേർന്ന ജില്ലാ കൗൺസിലിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ദേവരാജ് പി കർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ റെനി സെബാസ്റ്റ്യൻ കണക്ക് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്, ജനറൽ സെക്രട്ടറി എം ഷാജഹാൻ, ജില്ലാ ട്രഷറർ റെനി സെബാസ്റ്റ്യൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. ഭാരവാഹികൾ: പ്രസിഡന്റ്–- റെനി സെബാസ്റ്റ്യൻ (അസി. എക്സിക്യൂട്ടിവ് എൻജിനിയർ പിഎംജിഎസ്‌വൈ), വൈസ് പ്രസിഡന്റുമാർ–- ഡോ. എസ് ശ്രീകല (വെറ്ററിനറി സർജൻ, തിരുവൻവണ്ടൂർ പഞ്ചായത്ത്), ലക്ഷ്മി എസ് ചന്ദ്രൻ (അസി. എക്സിക്യൂട്ടിവ് എൻജിനിയർ, പിഡബ്ല്യുഡി), സെക്രട്ടറി–- ജെ പ്രശാന്ത് ബാബു -(ഇന്റേണൽ വിജിലൻസ് ഓഫീസർ, എൽഎസ്ജിഡി), ജോയിന്റ് സെക്രട്ടറിമാർ–- കെ എസ് രാജേഷ് (ജില്ലാ കോ–-ഓർഡിനേറ്റർ നവകേരളം മിഷൻ), എസ് വേണുക്കുട്ടൻ (ഡെപ്യൂട്ടി കമീഷണർ ജിഎസ്‌ടി), ട്രഷറർ–- ദേവരാജ് പി കർത്ത (അസി. മറൈൻ സർവെയർ). ഞായറാഴ്ച പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യും. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സീലീഷ്, സെൻട്രൽ ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സി അംജിത് എന്നിവർ അഭിവാദ്യംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം എ പി അജിത് സംഘടനാ പ്രമേയം അവതരിപ്പിക്കും. ജനറൽ സെക്രട്ടറി എം ഷാജഹാൻ ചർച്ച ക്രോഡീകരിക്കും.
0 comments