ഭീകരവാദത്തിനെതിരെ ഐക്യസന്ദേശമുയർത്തി ജനസദസ്

സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മാനവികതാ ജനസദസ് ജില്ലാ കമ്മിറ്റി അംഗം പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
‘ഭീകരവാദത്തിനെതിരെ മാനവികത’ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ജനസദസിൽ രണ്ടാംദിനവും ആയിരങ്ങൾ പങ്കെടുത്തു. പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്‌ജലി അർപ്പിച്ചും ഭീകരതയെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പ്രഖ്യാപിച്ചും ആക്രമണത്തിന്റെ പേരിൽ മുതലെടുപ്പിനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനംചെയ്‌തുമായിരുന്നു സദസ്. ചാരുംമൂട് ചാരുംമൂട്ടിൽ മാനവികതാ ജനസദസ് ജില്ലാ കമ്മിറ്റി അംഗം പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബി ബിനു സ്വാഗതം പറഞ്ഞു. കെ രാഘവൻ, ബി വിശ്വൻ, വി വിനോദ്, പി മധു, ഒ സജികുമാർ, ജി പുരുഷോത്തമൻ, ബി പ്രസന്നൻ, എസ് പ്രശാന്ത്, ബി വിനോദ്, എസ് മധുകുമാർ, കെ ഉത്തമൻ, പി അശോകൻ നായർ, സത്യവർമ, എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
0 comments