പനി, വയറിളക്ക രോഗങ്ങള്‍ കൂടുന്നു

ആലപ്പുഴ
ജില്ലയിൽ പുതിയ ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെങ്കിലും പനി, വയറിളക്ക രോഗങ്ങള്‍ കൂടുന്നു. ചൊവ്വാഴ്‍ച 713 പേര്‍ക്കാണ് വൈറൽ പനി സ്ഥിരീകരിച്ചത്. വയറിളക്ക രോഗം ബാധിച്ച് 205 പേരും പകര്‍ച്ചപ്പനിക്ക് ഒന്പതുപേരും ഡെങ്കിപ്പനി ബാധിച്ച് എട്ട് പേരും ചികിത്സ തേടി. വൈറൽ പനി ബാധിച്ച് തിങ്കളാഴ്‌ച 600 പേരും വയറിളക്ക രോഗം ബാധിച്ച് 155 പേരും ചികിത്സ തേടിയിരുന്നു. പുതിയ കേസുകളില്ലെങ്കിലും സംസ്ഥാനത്ത് ഷിഗെല്ല ബാധിതരെ കൂടുതലായും കണ്ടെത്തിയത് ആലപ്പുഴയിലായിരുന്നതിനാൽ ജാഗ്രത തുടരുകയാണ്.










0 comments