ലഹരിക്കെതിരെ വാക്കത്തോണും മാരത്തണും

ആലപ്പുഴ
കായികവകുപ്പും സംസ്ഥാന സ്‌പോർട്സ് കൗൺസിലും ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വാക്കത്തണും മിനി മാരത്തണും സംഘടിപ്പിച്ചു. ഇ എം എസ് സ്റ്റേഡിയത്തിൽനിന്ന് മന്ത്രി വി അബ്‌ദുറഹിമാന്റെ നേതൃത്വത്തിൽ ആരംഭിച്ച വാക്കത്തണിൽ ആയിരങ്ങൾ പങ്കെടുത്തു. സ്‌കൂളുകളിലും കോളേജുകളിലും കായികപ്രവർത്തനങ്ങൾ സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു. ‘കിക്ക് ഡ്രഗ്‌സ്-, സേ യെസ് ടു സ്‌പോർട്‌സ്’ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. മന്ത്രി പി പ്രസാദ് മുഖ്യാതിഥിയായി. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. എംഎൽഎമാരായ എച്ച് സലാം, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, കലക്‌ടർ അലക്സ് വർഗീസ്, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്, ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി ജി വിഷ്‌ണു എന്നിവർ പങ്കെടുത്തു. ഇ എം എസ് സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച വാക്കത്തോൺ എച്ച് സലാം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. വൈഎംസിഎയിൽ അവസാനിച്ചു. കായിക ഇനങ്ങളുടെ പ്രദർശനങ്ങളും അഭ്യാസപ്രകടനങ്ങളും നടന്നു. നൃത്തശിൽപ്പം അരങ്ങേറി. രാവിലെ ആറിന് പൂപ്പള്ളിയിൽ ആരംഭിച്ച മിനി മാരത്തൺ തോമസ് കെ തോമസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. 300 പേർ പങ്കെടുത്തു. ഇ എം എസ് സ്റ്റേഡിയത്തിൽ അവസാനിച്ചു.
0 comments