ജനമനസറിഞ്ഞ് എൽഡിഎഫ് സാരഥികൾ

ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എസ് രാധാകൃഷ്ണനും ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികൾക്കും കുലവടിയിൽ നൽകിയ സ്വീകരണം
കഞ്ഞിക്കുഴി
ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ സ്ഥാനാർഥി എസ് രാധാകൃഷ്ണന്റെ രണ്ടാം ദിവസത്തെ പര്യടനം കഞ്ഞിക്കുഴി ആറ്റുപുറത്ത് ആരംഭിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകൾ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഗുരുമന്ദിരത്തിൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ചേന്നവേലിയിൽ സമാപിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ, വി ജി മോഹനൻ, എസ് ഹെബിൻദാസ്, ജി വേണുഗോപാൽ, കെ ബി ബിമൽറോയ്, ടി ഷാജി, കെ ബി ഷാജഹാൻ, സി കെ സുരേന്ദ്രൻ, വി ഉത്തമൻ, ഡി പ്രിയേഷ് കുമാർ, എസ് ദേവദാസ്, ആർ അശ്വിൻ, സി സി ഷിബു, ആഷിത, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ ബൈരഞ്ജിത്ത്, ബിനീഷ് വിജയൻ , അനിജി മനോജ്, മിനി ആന്റണി എന്നിവരും പഞ്ചായത്ത് സ്ഥാനാർഥികളും സംസാരിച്ചു. ബുധനാഴ്ച മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ മദർഇന്ത്യയിൽ നിന്ന് പര്യടനം ആരംഭിക്കും. ചേർത്തല തെക്കിലെ മംഗലത്തു വെളിയിൽ സമാപന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും.







0 comments