ad
Deshabhimani

പാചകവാതക വിലവർധന

മഴയിലും അണയാത്ത മഹിളാ പ്രതിഷേധം

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി 
സംഘടിപ്പിച്ച ബിഎസ്എൻഎൽ ഓഫീസ് മാർച്ച്  സംസ്ഥാന വൈസ്‍പ്രസിഡന്റ്  കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി 
സംഘടിപ്പിച്ച ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സംസ്ഥാന വൈസ്‍പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തംലേഖകൻ

Published on Jun 10, 2026, 01:45 AM | 1 min read

ആലപ്പുഴ ​ർപാചകവാതകത്തിനും ഇന്ധനത്തിനും അടിക്കടി വില കുത്തനെ വർധിപ്പിക്കുന്നതിനെതിരെ ബിഎസ്എൻഎൽ ഓഫീസിലേക്ക്‌ മാർച്ചുമായി മഹിളകൾ. കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രതിഷേധച്ചൂട്‌ അറിയിക്കാൻ കനത്തമഴയെയും അവഗണിച്ച്‌ നിരവധി പേരാണ്‌ അണിചേർന്നത്‌. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ മുനിസിപ്പൽ ടൗൺഹാളിന് സമീപം കേന്ദ്രീകരിച്ചാണ് മാർച്ച് ആരംഭിച്ചത്. ഗാർഹിക പാചകവാതക വിലവർധന താങ്ങാവുന്നതിലേറെയാണെന്നും കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. വിലക്കയറ്റത്തിൽ പൊറുതിമുട്ടിയിരിക്കെ ഇന്ധനവില വർധിപ്പിച്ച്‌ ദുരിതം ഇരട്ടിയാക്കുന്നു. ആഗോള വിപണിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില ഗണ്യമായി കുറയുമ്പോഴും കോർപറേറ്റുകളെ സഹായിക്കാൻ മോദി സർക്കാർ വില കുത്തനെ കൂട്ടുകയാണെന്ന് മഹിളാ നേതാക്കൾ വ്യക്തമാക്കി. അസോസിയേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ ജി രാജേശ്വരി മാർച്ച് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ലീല അഭിലാഷ് അധ്യക്ഷയായി. സെകട്ടറി പ്രഭ മധു, സംസ്ഥാന കമ്മിറ്റിയംഗം കെ കെ ജയമ്മ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home