ലഹരിക്കെതിരെ കുരുന്നുകളുടെ മനുഷ്യക്കോട്ട

ലഹരിക്കെതിരായ കാമ്പയിനിന്റെ ഭാഗമായി ചത്തിയറ ഗവ. എൽപിഎസിലെ കുരുന്നുകൾ തീർത്ത മനുഷ്യക്കോട്ട
ചാരുംമൂട്
ലഹരിക്കെതിരായ കാമ്പയിന്റെ ഭാഗമായി ചത്തിയറ ഗവ. എൽ പി എസിലെ കുരുന്നുകൾ മനുഷ്യക്കോട്ട തീർത്തു. ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തിയായിരുന്നു പരിപാടി. എസ് എം സി ചെയർമാൻ ജെ അബ്ദുൽറഫീക്ക് സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞയോടെ സമാപിച്ചു. പ്രഥമാധ്യാപിക ടി ജെ സാജിത, സ്റ്റാഫ് സെക്രട്ടറി അശ്വതി കെ അനിയൻ, അധ്യാപകരായ എസ് ശ്രീലത, എം ജാബിർ തുടങ്ങിയവർ നേതൃത്വം നൽകി.
0 comments