പ്രണയം നടിച്ച് പൂജാരിയുടെ 8 ലക്ഷം നൃത്താധ്യാപിക തട്ടി

ഹരിപ്പാട്
താമല്ലാക്കൽ സ്വദേശിയായ പൂജാരിയെ കബളിപ്പിച്ച് എട്ടുലക്ഷം രൂപ നൃത്താധ്യാപിക തട്ടിയെടുത്തെന്ന് കേസ്. പൂജാരിയുടെ പരാതിയിൽ ഇരിങ്ങാലക്കുട മൂർക്കനാട് കിളിഞ്ഞാർ മഠത്തിൽ മഹേശ്വരിക്കെതിരെ (36) വഞ്ചനാക്കുറ്റത്തിന് ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. പണംതിരികെ ചോദിച്ച പൂജാരിയുടെ സഹോദരിയുടെ മകളുടെ കുടുംബ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. 2023ൽ കണിച്ചുകുളങ്ങരയ്‌ക്ക് സമീപമുള്ള ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നപ്പോഴാണ് നൃത്താധ്യാപികയണെന്നും കുടുംബപ്രശ്നത്തെത്തുടർന്ന് വാടകയ്‌ക്ക് താമസിക്കുകയാണെന്നും പറഞ്ഞ് പൂജാരിയുമായി മഹേശ്വരി പരിചയത്തിലാകുന്നത്. വിവാഹമോചിതയാണെന്നും ഒരുമിച്ച് താമസിക്കാൻ തയ്യാറാണെന്നും പറഞ്ഞ ഇവർ കാലിന് ശസ്‌ത്രക്രിയ നടത്താനെന്ന പേരിൽ പലതവണയായി ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കി പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു.










0 comments