ഹാജരുണ്ട് ബഷീർ കഥാപാത്രങ്ങൾ

ബഷീർദിനത്തിൽ തമ്പകച്ചുവട് ഗവ. യുപി സ്‌കൂളിൽ ബഷീർകഥാപാത്രങ്ങളെ കുരുന്നുകൾ പുനരാവിഷ്‌കരിച്ചപ്പോൾ
മണ്ണഞ്ചേരി
സുഹറയും മജീദും കേശവൻനായരും സാറാമ്മയും തുടങ്ങി ബഷീർകഥാപാത്രങ്ങളെ കുരുന്നുകൾ പുനരാവിഷ്‌കരിച്ചു. തമ്പകച്ചുവട് ഗവ. യുപി സ്‌കൂളിൽ ബഷീർദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണ പരിപാടിയിലാണ് എൽപിവിഭാഗത്തിൽനിന്ന് അമ്പതോളം കുരുന്നുകൾ ബഷീർകഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ചത്. സൈനബ, പാത്തുമ്മ, നാരായണി, ഒറ്റക്കണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞ്, ആനവാരി രാമൻനായർ തുടങ്ങിയ കഥാപാത്രങ്ങളെയും കുരുന്നുകൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. അഞ്ചാംക്ലാസുകാർ ‘പാത്തുമ്മയുടെ ആട്’ നാടകമായി അവതരിപ്പിച്ചപ്പോൾ ആറാംക്ലാസ്സിലെ കുട്ടികൾ ബഷീറിന്റെ ‘പൂവമ്പഴം’ റേഡിയോനാടകമാക്കി. ബഷീറിന്റെ ‘അവകാശികൾ’ എന്ന കഥ ഏഴാംക്ലാസ് വിദ്യാർഥികൾ പാവനാടകത്തിന്റെ രൂപത്തിൽ അവതരിപ്പിച്ചു. ബഷീർകൃതികളുടെ പുസ്‌തകപ്രദർശനവും ഉണ്ടായി.
0 comments