റോഡ് അപകടങ്ങളിൽ രണ്ടാമത് ആലപ്പുഴ
വേണം ...ജാഗ്രത


സ്വന്തം ലേഖകൻ
Published on Jun 10, 2026, 01:54 AM | 1 min read
ആലപ്പുഴ
റോഡ് അപകടങ്ങളിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്ത് ആലപ്പുഴ. കേരള പൊലീസ് സ്റ്റേറ്റ് ക്രൈം റെക്കോഡ്‍സ് ബ്യൂറോ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2025ൽ 3,954 റോഡ് അപകടങ്ങളാണ് ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്‍തത്. 251 പേര്‍ക്ക് ജീവന്‍ നഷ്‍ടമായി. 4583 പേര്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്ത് 2025ൽ 49,889 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‍തത്. 3733 പേര്‍ മരിച്ചു. 56,922 പേര്‍ക്ക് പരിക്കേറ്റതിൽ 39,904 പേരുടേത് ഗുരുതരമാണ്.
എറണാകുളം റൂറലാണ് ഒന്നാമത്. 4,614 അപകടങ്ങള്‍. 285 മരണം. മലപ്പുറം മൂന്നാമത്. 3,568 കേസുകള്‍. 333 മരണം.
തിങ്കളാഴ്ച ആലപ്പുഴ നഗരത്തിൽ രണ്ട് അപകടങ്ങളിലായി മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്‍ടമായത്.










0 comments