ഭിന്നശേഷി വാരാഘോഷം

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള കായംകുളം ബിആർസിയുടെ വിളംബര ഘോഷയാത്ര കായംകുളം ട്രാഫിക് എസ്ഐ നാസർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കായംകുളം
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കായംകുളം ബിആർസിയുടെയും ലയൺസ് ക്ലബ് ഓഫ് അടൂർ കിംഗ്സിന്റെയും ആഭിമുഖ്യത്തിൽ ഐ മൈക്രോ സർജറി ലേസർ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ തിമിരശസ-്‌ത്രക്രിയ ക്യാമ്പും സ-്‌കൂൾ കുട്ടികൾക്കായി കണ്ണട വിതരണവും നടത്തി. കരീലകുളങ്ങര പൊലീസ് സബ് ഇൻസ-്‌പെക-്‌ടർ നിസാർ പൊന്നാരേത്ത് ഉദ്ഘാടനംചെയ-്‌തു. സ്റ്റാഫ് സെക്രട്ടറി വി അനിൽബോസ് അധ്യക്ഷനായി. ബിപിസി ബിന്ദുമോൾ, ഡോ. സിമി, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ വി എസ് അനിൽകുമാർ, ക്ലസ്റ്റർ കോ ഓഡിനേറ്റർ ബിജുകുമാർ, സ-്‌പെഷ്യൽ എഡ്യൂക്കേറ്റർ സുധർമ രഘുനാഥ് എന്നിവർ സംസാരിച്ചു. നേത്രചികിത്സാ ക്യാമ്പിൽ സമീപമുള്ള സ-്‌കൂളുകളിൽനിന്ന് 200 കുട്ടികളും 50 മുതിർന്നവരും പങ്കെടുത്തു. ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള കായംകുളം ബി ആർ സി യുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ട്രാഫിക് എസ് ഐ നാസർ ഫ്ലാഗ് ഓഫ് ചെയ്‌തു. ദീപശിഖ ബിപിസി ബിന്ദുമോൾ ബോയ്സ്ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സുനിൽ ചന്ദ്രന് കൈമാറി. ഡോ. ശ്രീപ്രസാദ് ഭിന്നശേഷിദിന സന്ദേശം നൽകി. ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഗോപലാൽ ബിഗ് ക്യാൻവാസ് ചിത്രരചന ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച ഭിന്നശേഷി വാരാഘോഷം സമാപിക്കും. ഹരിപ്പാട് ബിആർസി ലോക ഭിന്നശേഷി വാരാഘോഷങ്ങളുടെ ഭാഗമായി ‘സർഗസംഗമം’ എന്ന പേരിൽ ക്രിയേറ്റീവ് കോർണർ സന്ദർശനം സംഘടിപ്പിച്ചു. വഴുതാനം ഗവ. യുപി സ്‌കൂളിൽ ഹരിപ്പാട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ജി മധു ഉദ്ഘാടനംചെയ്‌തു. ബിആർസി ട്രെയിനർ രശ്‌മി ഭായ് അധ്യക്ഷയായി. പ്രധാനാധ്യാപിക സുനിത കെ എസ് പിള്ള, എസ് ബിനു, എസ് ജൂലി എന്നിവർ സംസാരിച്ചു. ചിത്രകലാധ്യാപകൻ രാം മോഹൻ കുട്ടികളെ ഫാബ്രിക് പെയിന്റിങ് പരിശീലിപ്പിച്ചു.









0 comments