മൂവറയ്‌ക്കല്‍ റോഡ് തുറന്നു

ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മിച്ച ആശ്രമം വാര്‍ഡിലെ മൂവറയ-്ക്കല്‍ റോഡും കാനയും ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ആലപ്പുഴ നഗരസഭ വാര്‍ഷികപദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മിച്ച ആശ്രമം വാര്‍ഡിലെ മൂവറയ്‌ക്കല്‍ റോഡും കാനയും ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനംചെയ്‌തു. വൈസ്ചെയര്‍മാൻ പി എസ് എം ഹുസൈന്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷന്‍ എം ആർ പ്രേം മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഗോപിക വിജയപ്രസാദ്, സ്ഥിരംസമിതി അധ്യക്ഷ ആര്‍ വിനിത, കൗണ്‍സിലര്‍മാരായ ബി നസീര്‍, സിമി ഷാഫിഖാന്‍, നജിത ഹാരിസ്, പൊതുപ്രവർത്തകരായ ജഗദീഷ്, ജി വിജയപ്രസാദ്, പികെ സുധീഷ്, എസ് ദിലീപ്, കെ കെ അനില്‍കുമാര്‍, സതീഷ്, ഗിരീശന്‍, വിനോദ് എന്നിവർ സംസാരിച്ചു.
0 comments