മന്ത്രിയുടെ വീടിനുമുന്നിലെ ബിജെപി സംഘർഷത്തിൽ സിപിഐ എം പ്രതിഷേധിച്ചു

ചാരുംമൂട്
മന്ത്രി പി പ്രസാദിന്റെ നൂറനാട്ടെ വീടിനുമുന്നിൽ സംഘർഷം സൃഷ്‌ടിച്ച ബിജെപിക്കെതിരെ പ്രതിഷേധിച്ചും മന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സിപിഐ എം പാലമേൽ പഞ്ചായത്തുകമ്മിറ്റി നൂറനാട് ജങ്‌ഷനിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. പാലമേൽ വടക്ക് ലോക്കൽ സെക്രട്ടറി കെ ഉത്തമൻ അധ്യക്ഷനായി. ഏരിയാ കമ്മറ്റിയംഗങ്ങളായ എ നൗഷാദ്, ആർ ശശികുമാർ, എസ് സജി, പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് എന്നിവർ സംസാരിച്ചു.
0 comments