30 വർഷത്തിനുശേഷം കരമടച്ച് വിശ്വനാഥൻ, പട്ടയം നേടി പ്രഭാകരൻ

30 വർഷമായി പട്ടയം ലഭിക്കാതിരുന്ന പ്രഭാകരന് മന്ത്രി സജി ചെറിയാൻ പട്ടയം കൈമാറുന്നു
മാവേലിക്കര
‘എന്റെ അമ്മൂമ്മ മരിച്ചിട്ട് 50 വർഷമായി ഈ സ്ഥലത്ത് ഞാനും കുടുംബവും വർഷങ്ങളായി താമസിക്കുകയാണ്. 30 വർഷമായി സ്ഥലത്തിന് കരമടയ്‌ക്കാൻ സാധിച്ചില്ല. വർഷങ്ങൾ നീണ്ട പ്രശ്നത്തിനാണ് മന്ത്രിമാർ പരിഹാരംകണ്ടത്'–- വിശ്വനാഥൻ പറഞ്ഞു. മന്ത്രിമാരായ പി പ്രസാദിന്റെയും സജി ചെറിയാന്റെയും ഇടപെടലിനെത്തുടർന്നാണ് കണ്ണമംഗലം സ്വദേശി വിശ്വനാഥന് കരം അടയ്‌ക്കാൻ അനുമതി ലഭിച്ചത്. വില്ലേജ് ഓഫീസുകകൾ കയറിയിറങ്ങിയെങ്കിലും സാങ്കേതികകാരണങ്ങളാൽ കരമടയ്‌ക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വിശ്വനാഥൻ അദാലത്തിൽ അപേക്ഷ സമർപ്പിച്ചത്.
പട്ടയം ഇല്ലാതെ 30 വർഷം;
അദാലത്തിൽ പരിഹാരം മാവേലിക്കര 30 വർഷമായി താമസിക്കുന്ന വസ്‌തുവിന് പട്ടയം ലഭിച്ചില്ലെന്ന കരുവേലിൽ സ്വദേശി പ്രഭാകരന്റെ പ്രശ്നത്തിനും പരിഹാരംകണ്ട് അദാലത്ത്. അദാലത്തിൽ സമർപ്പിച്ച അപേക്ഷ അതിവേഗം പരിഗണിക്കുകയും അദാലത്ത് വേദിയിൽവച്ചുതന്നെ മന്ത്രി സജി ചെറിയാൻ പ്രഭാകരന് പട്ടയം കൈമാറുകയുംചെയ്‌തു.
Related News

0 comments