ട്രാക്‌ടർ–- ടില്ലർ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുക

മങ്കൊമ്പ്
ട്രാക്‌ടർ–- ടില്ലർ തൊഴിലാളികളുടെ കൂലി ജീവിതനിലവാര സൂചികയുടെയും ഇന്ധന വിലവർധനയുടെയും മെയിന്റനൻസ് ചാർജ് വർധനയുടെയും അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കണമെന്ന് ട്രാക്‌ടർ–- ടില്ലർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മങ്കൊമ്പ് കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി വൈ കൊച്ചുമോൻ രക്തസാക്ഷി പ്രമേയവും ആർ അജയകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ് സി പുഷ്‌പജൻ അധ്യക്ഷനായി. സെക്രട്ടറി കെ കെ പൊന്നപ്പൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, സ്വാഗതസംഘം കൺവീനർ കെ കെ അശോകൻ, ചെയർമാൻ കെ എസ് അനിൽകുമാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി ഉണ്ണികൃഷ്‌ണൻ, കെ ആർ പ്രസന്നൻ, പി സജിമോൻ, കെ ജി അരുൺകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ അശോകൻ (പ്രസിഡന്റ്), എം എം ശശി, ടി സജി, ആർ അജയകുമാർ, അജി ബുധനൂർ, സി പുഷ്‌പജൻ (വൈസ് പ്രസിഡന്റുമാർ), കെ കെ പൊന്നപ്പൻ (ജനറൽ സെക്രട്ടറി), പി കെ ശശിധരൻ, പി വൈ കൊച്ചുമോൻ, ഇ ആർ അനീഷ്, ടി വി രമേശൻ (ജോയിന്റ് സെക്രട്ടറിമാർ), കെ ഉദയഭാനു (ട്രഷറർ).
0 comments