ദേശീയ മുയ്‌തായി ചാമ്പ്യൻഷിപ്പിൽ അഥർവിന് സ്വർണം

മാവേലിക്കര
ഹരിയാനയിലെ റോത്തക്കിൽ നടന്ന ദേശീയ മുയ്‌തായി ചാമ്പ്യൻഷിപ്പിൽ ഏഴു വയസുകാരൻ അഥർവിന് സ്വർണം. മാവേലിക്കര ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയായ അഥർവ് കേരളത്തിനുവേണ്ടി 30 കിലോഗ്രാം വിഭാഗത്തിലാണ് സ്വർണം നേടിയത്. കഴിഞ്ഞ നിൻജ ആൻഡ് കിക്ക് ബോക്‌സിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു. ഇന്റർനാഷണൽ അക്കാദമി ഓഫ് നിൻജ ആൻഡ് കിക്ക് ബോക്‌സിങ് അസോസിയേഷൻ പരിശീലകൻ കെ രാജേഷ്‌കുമാറിന്റെ ശിക്ഷണത്തിൽ 5 വയസുമുതൽ പരിശീലിച്ചുവരികയാണ് അഥർവ്. മാവേലിക്കര കോളാറ്റ് വീട്ടിൽ മുരുകന്റെയും അജ്നയുടെയും മകനാണ്.
0 comments