Deshabhimani

ജില്ലാ അക്വാട്ടിക് അസോ. ചാമ്പ്യൻഷിപ്

രാജഗിരി സ്വിമ്മിങ് അക്കാദമി ജേതാക്കൾ

winners

ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ജേതാക്കളായ 
കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ടീം

വെബ് ഡെസ്ക്

Published on May 18, 2025, 02:04 AM | 1 min read


കോതമംഗലം

ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ,- വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ ജേതാക്കളായി. 256 പോയിന്റുമായി കടവന്ത്ര റീജണൽ സ്പോർട്സ് സെന്റർ രണ്ടാമതും 235 പോയിന്റോടെ അങ്കമാലി വിശ്വജ്യോതി സ്വിമ്മിങ് അക്കാദമി മൂന്നാമതുമായി.


പുരുഷവിഭാഗത്തിൽ രാജഗിരി അക്കാദമിയും (185) വനിതാ വിഭാഗത്തിൽ വിശ്വജ്യോതി അക്കാദമിയുമാണ്‌ (155) ചാമ്പ്യന്മാർ. രാജഗിരിയുടെ ടി എസ് പ്രണവും റീജണൽ സ്പോർട്‌സ് സെന്ററിന്റെ ഹന്ന എലിസബത്ത് സിയോയും വ്യക്തിഗത ചാമ്പ്യന്മാരായി.



deshabhimani section

Related News

View More
0 comments
Sort by

Home