കാട്ടാനക്കൂട്ടം വീട് തകർത്തു; ഭിത്തിയിടിഞ്ഞ് യുവതിക്ക് പരിക്ക്

കാലടി
മലയാറ്റൂർ–നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. തിങ്കൾ രാത്രി പന്ത്രണ്ടോടെയായിരുന്നു ആക്രമണം. പുലയരുകുടി ശശിയുടെ വീടാണ് ആക്രമിച്ചത്. ആനക്കൂട്ടം വീട് തകർക്കാൻ തുടങ്ങുന്നതുകണ്ട് ശശിയും ഭാര്യ ബിജിയും ഇറങ്ങിയോടാൻ ശ്രമിക്കവെ ഭിത്തിയിടിഞ്ഞ് ബിജിയുടെ ശരീരത്തിലേക്ക് വീണു. ബഹളം കേട്ടെത്തിയ നാട്ടുകാർ ആനക്കൂട്ടത്തെ തുരത്തിയോടിച്ചശേഷമാണ് ബിജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജിയെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വനം, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
0 comments