കിടപ്പിലായ കാട്ടാനയ്‌ക്ക് വീണ്ടും ചികിത്സ

കാലടി
മലയാറ്റൂർ കണ്ണിമംഗലത്ത് പരിക്കേറ്റ് ചികിത്സയിലിരുന്ന കാട്ടാനയ്‌ക്ക് രണ്ടുമാസത്തിനുശേഷം വീണ്ടും ചികിത്സ. കാലിന് മുറിവേറ്റ കാട്ടാനയ്‌ക്ക് സെപ്തംബർ 17നാണ് വനംവകുപ്പ് ചികിത്സ നൽകി കാട്ടിലേക്ക് തിരികെ അയച്ചത്. പിന്നീട് നിരീക്ഷണത്തിലായിരുന്ന ആന, തീറ്റയെടുക്കുകയും ചെയ്തിരുന്നു.
ഇടത് പിൻകാലിനാണ് മുറിവേറ്റത്. എന്നാൽ, മറ്റ് ആനകളുടെ ആക്രമണത്തിൽ മുറിവേറ്റതോടെ ആന വീണ്ടും കിടപ്പിലായി. നിലവിൽ തണലൊരുക്കി ഭക്ഷണം നൽകിവരുന്നു. തുടർപരിചരണത്തിലൂടെ ആനയുടെ ആരോഗ്യം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.









0 comments