വൈപ്പിൻ ബസുകൾ നഗരത്തിൽ; ആദ്യ സർവീസ് തുടങ്ങി

വൈപ്പിൻ
വൈപ്പിനിൽനിന്ന് വൈറ്റില ഹബ്ബിലേക്ക് പെർമിറ്റ് ലഭിച്ച ആദ്യ സ്വകാര്യ ബസ് തേജസ്വിനി സർവീസ് ആരംഭിച്ചു. ഞാറക്കൽ മഞ്ഞനക്കാടുനിന്ന് ഗോശ്രീ പാലംവഴി മേനക, ജെട്ടി വഴിയാണ് യാത്ര. 20 വർഷംമുമ്പ് 2004 ജൂൺ അഞ്ചിനാണ് ഗോശ്രീ പാലങ്ങൾ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അന്നുമുതലുള്ള ആവശ്യമായിരുന്നു സ്വകാര്യ ബസുകളുടെ നഗരപ്രവേശം. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ നടത്തിയ പരിശ്രമമാണ് ഫലം കണ്ടത്. 21 ബസുകൾക്കാണ് നഗരപ്രവേശം അനുവദിച്ചത്. ഘട്ടംഘട്ടമായി മറ്റു ബസുകളും സർവീസ് ആരംഭിക്കും.
ബസിന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ഹൈക്കോടതി ജങ്‌ഷനിൽ സ്വീകരണം നൽകി. സമിതി ചെയർമാൻ പോൾ ജെ മാമ്പിള്ളി ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. ബസ് ഉടമയും കണ്ടക്ടറുമായ ആർ രാജേഷ്, ഡ്രൈവർ മുഹമ്മദ് അസ്‌ലം എന്നിവർക്ക് സമിതി പ്രവർത്തകർ സ്വീകരണവും നൽകി.
Related News

0 comments