Deshabhimani

മലയാളി ദമ്പതികളുടെ മ്യൂറൽചിത്രം യുകെയിൽ വൈറൽ

art
വെബ് ഡെസ്ക്

Published on May 22, 2025, 03:55 AM | 1 min read


കളമശേരി

നോർത്ത് കളമശേരി സ്വദേശികളായ എസ് പ്രേംശങ്കറും ഭാര്യ അമൃതയും ചേർന്ന് യുകെയിലെ ലങ്കാഷെയറിൽ വരച്ച മ്യൂറൽ ചിത്രം വൈറലാകുന്നു. ലങ്കാഷെയറിൽ ലോങ്‌റിഡ്ജിലെ കോഓപ്പറേറ്റീവ് സൂപ്പർമാർക്കറ്റിനോട്‌ ചേർന്ന എടിഎം കൗണ്ടറിൽ അടുത്തിടെ കവർച്ച നടന്നിരുന്നു. എടിഎം കൗണ്ടർ മറയ്ക്കാൻ പിന്നീട്‌ മരപ്പലകവച്ച് ഭിത്തിയുണ്ടാക്കി. ഇതിൽ ആരോ അശ്ലീല ചിത്രംവരച്ചു. ഇത്‌ പ്രദേശവാസികളിൽ പ്രതിഷേധമുണ്ടാക്കിയതായി സമൂഹമാധ്യമത്തിൽനിന്ന് മനസ്സിലാക്കിയാണ്‌ ഇവർ എട്ടടി ഉയരവും പതിനാറര അടി നീളവുമുള്ള ഭിത്തിയിൽ മ്യൂറൽ ചിത്രം വരയ്ക്കാൻ തീരുമാനിച്ചത്. പ്രദേശത്തെ എൻവയോൺമെന്റ് ഗ്രൂപ്പിന്റെ റെബൈക്ക തോൺബറും ക്ലെയർ ഹൈഡും പദ്ധതിയിൽ പങ്കാളികളായി. നാട്ടുകാരിൽ ചിലർ പെയിന്റ്‌ സംഭാവന ചെയ്‌തു. എട്ടുമണിക്കൂർകൊണ്ട്‌ ഇവർ വർണാഭമായ ചുവർചിത്രം പൂർത്തിയാക്കി. ലങ്കാഷെയർ പോസ്റ്റ് പത്രം ഇത്‌ വലിയ വാർത്തയുമാക്കി.


യുകെയിൽ ബിയർ കമ്പനി നടത്തിയ പരസ്യ ചിത്രരചനാമത്സരത്തിൽ പ്രേംശങ്കർ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കെയർ ഹോം സൂപ്പർവൈസറായി ജോലി ചെയ്യുന്ന പ്രേംശങ്കർ, മൂന്നുവർഷം മുമ്പാണ് യുകെയിൽ എത്തിയത്. ഉപരിപഠനത്തിനായി അമൃത കഴിഞ്ഞ ജനുവരിയിലും. സുന്ദരഗിരി റോയൽ റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ് ശശിധരന്റെയും സുശീലയുടെയും മകനാണ് പ്രേംശങ്കർ. സതീശന്റെയും ഷീലയുടെയും മകളാണ് അമൃത.



deshabhimani section

Related News

View More
0 comments
Sort by

Home