ബിആർസി തല അധ്യാപക പരിശീലനം തുടങ്ങി

ഒത്തു'പഠിച്ചാൽ'... സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് എൽപി സ്കൂളിൽ സംഘടിപ്പിച്ച കളരിയിൽ പാഠഭാഗം കളികളിലൂടെ പരിശീലിക്കുന്ന അധ്യാപകർ
കൊച്ചി
പൊതുവിദ്യാഭ്യാസവകുപ്പ് സംസ്ഥാനത്ത് ബിആർസി തലത്തിൽ ആരംഭിക്കുന്ന അധ്യാപക പരിശീലനത്തിന്റെ ജില്ലാ ഉദ്ഘാടനം ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊച്ചി കോർപറേഷൻ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യഷൻ വി എ ശ്രീജിത് നിർവഹിച്ചു.
കൗൺസിലർ ശാന്ത വിജയൻ അധ്യക്ഷയായി. എഇഒമാരായ ഡിഫി ജോസഫ്, എസ് എ ഷൈനമോൾ, ഡിപിസിമാരായ ജോസഫ് വർഗീസ്, ദീപ ദേവി, പ്രിൻസിപ്പൽ എ ശങ്കരനാരായണൻ, ബിപിസി നിഷാദ് ബാബു എന്നിവർ സംസാരിച്ചു.
0 comments