Deshabhimani

സ്വജന സമുദായ സഭ 
സംസ്ഥാന സമ്മേളനം തുടങ്ങി

state convention

സ്വജന സമുദായ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം ടി എ രാധാകൃഷ്ണൻ, പി എ സുകുമാരൻ 
എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 18, 2025, 02:11 AM | 1 min read

പറവൂർ

സ്വജന സമുദായ സഭ ആറാം സംസ്ഥാന സമ്മേളനത്തിന് പറവൂരിൽ തുടക്കമായി. ആർ പുരുഷോത്തമൻ നഗറിൽ (ചേന്ദമംഗലം കവല എൻഎസ്എസ് ഹാൾ) നടന്ന പ്രതിനിധി സമ്മേളനം ടി എ രാധാകൃഷ്ണൻ, പി എ സുകുമാരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.


സംസ്ഥാന പ്രസിഡന്റ്‌ പി കെ രാജപ്പൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം എൻ മണികണ്ഠൻ കണക്കും അവതരിപ്പിച്ചു. കെ എസ് അജയൻ, ഡോ. എസ് കെ ജയപ്രസാദ്, കെ പി അനിൽ, വി കെ കുട്ടപ്പൻ, അപ്പു പൂളക്കൽ, ടി എം ആഗമാനന്ദൻ, വി രാജഗോപാൽ എന്നിവർ സംസാരിച്ചു.


ഞായർ രാവിലെ 9.30ന് സാംസ്കാരിക സമ്മേളനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ ജയപ്രസാദ് അധ്യക്ഷനാകും. നടി സൂര്യകല സജു ചന്ദ്രൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും.


രണ്ടിന് സഹോദര സംഘടനകളുടെ ഐക്യസമ്മേളനം എപിപിഎസ് സംസ്ഥാന ചെയർമാൻ ബി എസ് മാവോജി ഉദ്ഘാടനം ചെയ്യും. നാലിന് പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി കെ രാജപ്പൻ അധ്യക്ഷനാകും. തുടർന്ന് പ്രകടനം നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Home