സിസ്റ്റർ ലിനിയുടെ ഓർമപുതുക്കി

പറവൂർ
കേരള ഗവ. നഴ്സസ് അസോസിയേഷൻ ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സിസ്റ്റർ ലിനി പുതുശേരിയുടെ ആറാം ചരമവാർഷികം ആചരിച്ചു. അനുസ്മരണസമ്മേളനം പറവൂർ നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിധിൻ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ് എ സി ശ്രീനി അധ്യക്ഷനായി. കെ ജെ ഷൈൻ മുഖ്യപ്രഭാഷണം നടത്തി. കെജിഎൻഎ ജില്ലാ സെക്രട്ടറി ടി ആർ അജിത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഉണ്ണി ജോസ്, കെ എസ് ബിന്ദു, ബേസിൽ പി എൽദോസ്, കെ വി മേരി എന്നിവർ സംസാരിച്ചു.
ലിനി പുതുശേരി ട്രസ്റ്റിന്റെ ഒരുവർഷംനീണ്ട പ്രവർത്തനങ്ങളുടെ ഭാഗമായി ടി ആർ അനന്തകൃഷ്ണൻ എന്നയാൾക്ക് കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം നൽകിയിരുന്നു. കനിവ് പാലിയേറ്റീവ് കെയറിലെ 10 രോഗികൾക്ക് 10,000 രൂപയുടെ കിറ്റുകൾ, നഴ്സുമാർക്ക് ഉൾപ്പെടെ മൂന്നുലക്ഷം രൂപയുടെ സഹായങ്ങൾ നൽകി.
0 comments