സജിത മുരളിക്ക് ആവേശോജ്വല സ്വീകരണം

ചോറ്റാനിക്കര
ജില്ലാപഞ്ചായത്ത് ഉദയംപേരൂർ ഡിവിഷൻ സ്ഥാനാർഥി സജിത മുരളിക്ക് ക്ഷേത്രനഗരിയിൽ ആവേശോജ്വല സ്വീകരണം. ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഉദയംപേരൂർ പഞ്ചായത്തിലെ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സജിത മുരളിയെ സ്വീകരിക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെത്തി. ഗാന്ധിനഗറിൽനിന്ന് ആരംഭിച്ച പര്യടനം വൈകിട്ട് തലക്കോട് സമാപിച്ചു.
പഞ്ചായത്തിലെ 30 കേന്ദ്രങ്ങളിൽ നടത്തിയ പര്യടനം ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ബുധൻ രാവിലെ എട്ടിന് കുമ്പളം ചെങ്ങാരപ്പിള്ളി ആരംഭിക്കുന്ന പര്യടനം വൈകിട്ട് ചാത്തമ്മയിൽ സമാപിക്കും.









0 comments