റോളർ സ്കേറ്റിങ്: തമിഴ്നാട് കുതിക്കുന്നു

രായമംഗലം പണിക്കരമ്പലത്ത് നടക്കുന്ന റാങ്കിങ് ഓപ്പൺ നാഷണൽ റോളർ സ്കേറ്റിങ് മത്സരത്തിൽനിന്ന്
പെരുമ്പാവൂർ
കേരള റോളർ സ്കേറ്റിങ് അസോസിയേഷന്റെ നേതൃത്വത്തിൽ റാങ്കിങ് ഓപ്പൺ നാഷണൽ റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ തമിഴ്നാട് 258 പോയിന്റ് നേടി മുന്നിലെത്തി. 98 പോയിന്റുമായി കേരളം രണ്ടാംസ്ഥാനത്തും 60 പോയിന്റുമായി കർണാടകം മൂന്നാംസ്ഥാനത്തുമാണ്.
12 വയസ്സുവരെയുള്ള കേഡറ്റ് വിഭാഗത്തിലും 15 വയസ്സുവരെയുള്ള സബ്ജൂനിയർ വിഭാഗത്തിലും 18 വയസ്സിനുമുകളിലുള്ള സീനിയർ വിഭാഗത്തിലുമായി 10 മീറ്റർ, 1000 മീറ്റർ സ്കേറ്റിങ് മത്സരങ്ങൾ നടന്നു.
0 comments