വിജയാമൃതം വിദ്യാഭ്യാസ പുരസ്കാരം കെ എൻ റിദമോൾക്ക്

പെരുമ്പാവൂര്‍
സെറിബ്രല്‍ പാള്‍സിയും ചലന–കാഴ്ച–ബൗദ്ധിക പരിമിതികളെയും അതിജീവിക്കുന്ന കെ എന്‍ റിദമോള്‍ സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ വിജയാമൃതം വിദ്യാഭ്യാസ പുരസ്കാരത്തിന് അര്‍ഹയായി. വാഴക്കുളം മുടിക്കല്‍ കുമ്പശേരി വീട്ടില്‍ കെ എം നാസറിന്റെയും ലൈലാ ബീവിയുടെയും ഇളയ മകളാണ്.
പ്രാഥമികതലംമുതല്‍ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച റിദമോള്‍ കാലടി സംസ്കൃത സര്‍വകലാശാലയിൽനിന്ന് സംഗീതത്തില്‍ ബിരുദം നേടി. പരിമിതികളെ മറികടന്ന് സമൂഹത്തിന് പ്രചോദനം നല്‍കിയത് പരിഗണിച്ചാണ് റിദമോള്‍ക്ക് വിജയാമൃത വിദ്യാഭ്യാസ പുരസ്കാരം നല്‍കിയത്. കേരള ഹിന്ദി പ്രചാര സഭയുടെ ദേശീയ വിശിഷ്ട സ്ത്രീശക്തി കലാപുരസ്കാരവും റിദമോള്‍ നേടിയിട്ടുണ്ട്. സംഗീതത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയാണ്. ജില്ലാപഞ്ചായത്ത് ഹാളില്‍ ബുധനാഴ്ച നടക്കുന്ന സാമൂഹ്യനീതിവകുപ്പിന്റെ "അന്‍പ് 2025' അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തില്‍ കലക്ടര്‍ ജി പ്രിയങ്ക ക്യാഷ് അവാര്‍ഡും ശിൽപ്പവും ബഹുമതിപത്രവും നൽകും.









0 comments