Deshabhimani

ഒപ്പം മെഡിക്കൽ ക്യാമ്പ് : 
642 പേർക്ക് കണ്ണട നൽകി

oppam camp
വെബ് ഡെസ്ക്

Published on Apr 18, 2025, 03:40 AM | 1 min read


നെടുമ്പാശേരി

വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒപ്പം മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള കണ്ണടകൾ വിതരണം ചെയ്തു. കണ്ണട നിർദേശിച്ച 642 പേർക്കാണ് സൗജന്യമായി നൽകിയത്. മന്ത്രി പി രാജീവ് വിതരണം ഉദ്ഘാടനം ചെയ്‌തു. നാലുവർഷംകൊണ്ട്‌ 2246 കണ്ണടകളാണ് വിതരണം ചെയ്തത്.


ആധുനിക പരിശോധനാസൗകര്യങ്ങളോടെ ഫെബ്രുവരിയിൽ കുന്നുകര റയാൻ ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ പതിനായിരത്തോളംപേർ പങ്കെടുത്തിരുന്നു.


കളമശേരി മണ്ഡലത്തിൽ നടന്നുവരുന്ന ഒപ്പം മെഡിക്കൽ ക്യാമ്പ്‌ നാലാംപതിപ്പിന്റെ തുടർ ചികിത്സാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ക്യാമ്പിന്റെ തുടർച്ചയായി 50 ശസ്ത്രക്രിയകൾ സൗജന്യമായി നടത്താനുള്ള സമ്മതപത്രം കിൻഡർ ആശുപത്രി കൈമാറിയിട്ടുണ്ട്. കുന്നുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം എ അബ്ദുൾ ജബ്ബാർ ചടങ്ങിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സബിത നാസർ, പി എം മനാഫ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി എം വർഗീസ്, സി കെ കാസിം, വി കെ അനിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home