മെഡിക്കൽ ആംബുലൻസ് ബോട്ട് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

ഹരിതബോട്ട് ആംബുലൻസ് കം മെഡിക്കൽ ഡിസ്പെൻസറി
കൊച്ചി
രാജ്യത്തെ ആദ്യ ഹരിതബോട്ട് ആംബുലൻസ് കം മെഡിക്കൽ ഡിസ്പെൻസറി ഞായർ പകൽ 12.30ന് മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. പിഴല പ്രാഥമികാരോഗ്യകേന്ദ്രത്തിനുസമീപം നടക്കുന്ന ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.
കൊച്ചി ആസ്ഥാനമായുള്ള യൂണിഫീഡർ എന്ന രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായാണ് മറൈൻ ആംബുലൻസ് നീറ്റിലിറക്കുന്നത്. പ്ലാൻ @ എർത്ത് എന്ന സംഘടന രണ്ടുവർഷം പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി മുന്നോട്ടുകൊണ്ടുപോകും. രണ്ടുവർഷത്തിനുശേഷം ആംബുലൻസ് ഡിസ്‌പെൻസറി പൂർണമായും കടമക്കുടി പഞ്ചായത്തിന് കൈമാറും.
0 comments