"ജീവജലത്തിന് ഒരു മൺപാത്രം' വിതരണം തുടങ്ങി

ആലുവ
എന്റെ ഗ്രാമം ഗാന്ധിയിലൂടെ ശ്രീമൻ നാരായണൻ മിഷന്റെ "ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതിയുടെ ഭാഗമായുള്ള മൺപാത്ര വിതരണ വാഹനം മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. സംസ്ഥാനത്ത് 1001 കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനുള്ള 10,000 മൺപാത്രങ്ങളുമായി പോകുന്ന വാഹനമാണിത്. പദ്ധതിയുടെ ഭാഗമായി 40,000 മൺപാത്രങ്ങൾ വിതരണം ചെയ്യും. വേനൽ കടുത്തതോടെ ജീവജാലങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശ്രീമൺ നാരായണൻ, വി എം ശശി, ശശിധരൻ കല്ലേരി, വി കെ ഷാനവാസ്, വി കെ ശിവൻ, ഉല്ലാസ് കുമാർ എന്നിവർ സംസാരിച്ചു.
Related News

0 comments